കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ് രാജിവെച്ചു. ദേരാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത് റാം റഹീം സിങ് ദൈവമായി അവതരിപ്പിക്കപ്പെടുന്ന വിവാദ ചിത്രം മെസഞ്ചര്‍ ഓഫ് ഗോഡിന് ബോര്‍ഡിനെ മറികടന്ന് പ്രദര്‍ശനാനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് രാജി.
വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കിയേക്കാം എന്ന കാരണത്താലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. ബോര്‍ഡിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് അനുമതിക്കായി ഫിലിം സര്ട്ടിഫിക്കേഷന് അപ്പലേറ്റ് ട്രൈബ്യൂണലിന് വിടുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍ വിവാദ ചിത്രത്തിന്റെ പ്രദര്‍ശനാനുമതിയുമായി തന്റെ രാജിക്ക് ബന്ധമുണ്ടോ എന്ന കാര്യം ലീലാ സാംസണ് വ്യക്തമാക്കിയില്ല. ചിത്രത്തിന് അനുമതി കിട്ടിയ കാര്യം താന്‍ അറിഞ്ഞുവെന്നും ഇത് സെന്‍സര്‍ ബോര്‍ഡിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു.
Comments