സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ വന്‍ കുറവുണ്ടായെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. കോട്ടയം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചടിയാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്.ലോക്സഭ തിരഞ്ഞെടുപ്പില്‍ നാലില്‍ നിന്ന് എട്ടു സീറ്റായി ഉയര്‍ന്നുവെന്ന് മേനിനടിച്ചിട്ട് കാര്യമില്ല. കേരളത്തിലെ സാഹചര്യത്തില്‍ ഇതിലും കൂടുതല്‍ സീറ്റുകള്‍ നേടാമായിരുന്നു.സ്വയം വിമര്‍ശനപരമായി ഇതിനെ കാണണമെന്നും ബേബി പറഞ്ഞു.
Comments