തിരുവനന്തപുരം: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. എട്ടുമാസമായി പ്രസംഗമല്ലാതെ മറ്റൊന്നും മോദിയില്‍ നിന്ന് ജനങ്ങള്‍ക്ക് കിട്ടുന്നില്ല. യു.പി.എ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി കൊണ്ടുവന്ന നല്ല പദ്ധതികള്‍ പോലും മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഭൂമി ഏറ്റടെുക്കല്‍ നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിലൂടെ കര്‍ഷകരുടെയും ആദിവാസികളുടെയും ഭൂമി തട്ടിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍പോലും കൊണ്ടുവരാതെ ഓര്‍ഡിനന്‍സിലൂടെയാണ് നിയമങ്ങള്‍ മാറ്റിമറിക്കുന്നത്. മോദി സര്‍ക്കാറിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും ആന്റണി വ്യക്തമാക്കി.
Comments