സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസത്തിലേക്ക് പുരോഗമിക്കുമ്പോള്‍ കോട്ടയം, പാലക്കാട് ജില്ലകള്‍ 204 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത്. 203 പോയിന്റുമായി തൃശ്ശൂരാണ് രണ്ടാം സ്ഥാനത്ത്. 201 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മൂന്നാം സ്ഥാനത്താണ്.
ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, തിരുവാതിര, ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനം, ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപ്പുടി മാര്‍ഗംകളി, ചാക്യാര്‍കൂത്ത്, സംസ്കൃ നാടകം, ഹയര്‍സെക്കന്‍ഡറി,ഹൈസ്കൂള്‍ ചെണ്ടമേളം, ഗാനമേള, നങ്യാര്‍കൂത്ത്, ഓട്ടന്‍ തുള്ളല്‍, ശാസ്തീയ സംഗീതം, ഹയര്‍സെക്കന്‍ഡറി കഥകളി, കോല്‍ക്കളി, ദഫ്മുട്ട്, വയലിന് , ഓടക്കുഴല്‍, പദ്യം ചൊല്ലല്‍, കൂടിയാട്ടം, പ്രംസംഗ മത്സരം തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന മത്സര ഇനങ്ങള്‍.
Comments