ബിഹാറിലെ മുസഫര്‍ നഗര്‍ ജില്ലയില്‍ ന്യൂനപക്ഷ മേഖലയിലുണ്ടായ ആക്രമണത്തില്‍ മൂന്നു പേര് വെന്തുമരിച്ച സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. അക്രമികള്‍ 25 കുടിലുകള്‍ അഗ്നിക്കിരയാക്കി. ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പട്നയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ ബാഹില്വാര ഗ്രാമത്തിലാണ് സംഭവം നടന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പിന്നാക്ക വിഭാഗക്കാരനായ യുവാവും ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടിയും ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ യുവാവിന്‍െറ മൃതദേഹം അടുത്തുള്ള പ്രദേശത്തുനിന്നും കണ്ടെത്തി. ഇതിനുള്ള പ്രതികാരമാണ് കഴിഞ്ഞദിവസമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
Comments