തിരുവനന്തപുരം: കെ എം മാണിക്കെതിരായ തെളിവുകള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ബിജു രമേശ് പറഞ്ഞു. പ്രമുഖര്‍ അടക്കമുള്ളവരുടെ സംഭാഷണങ്ങള്‍ ഉള്‍പ്പെട്ട 16 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ട്. തെളിവുകളില്‍ ചിലത് ചൊവ്വാഴ്ച വിജിലന്‍സിന് കൈമാറും.കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനുവേണ്ടിയാണ് പി സി ജോര്‍ജിന്റെയും ബാലകൃഷ്ണപിള്ളയുടെയും സംഭാഷണം പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തെളിവുകള്‍ എത്തേണ്ടിടത്ത് എത്തുമെന്ന് പറഞ്ഞു. പല ഭീഷണികളും സമ്മര്‍ദ്ദങ്ങളും തനിക്കുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
Comments