പാര്‍ട്ടി ഒറ്റക്കെട്ടായി മാണിക്കൊപ്പം നില്‍ക്കുമെന്ന് പി.സി ജോര്‍ജ്
Text Size
Story Dated: Wednesday, January 21, 2015 05:16 hrs UTC
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി കെ.എം.മാണിക്കൊപ്പം നില്‍ക്കുമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മുന്നണി വിടണമെങ്കിലും നില്‍ക്കണമെങ്കിലും തീരുമാനം ഒറ്റക്കെട്ടായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
കെ.എം.മാണി പണം ആവശ്യപ്പെടുന്ന ശബ്ദം ഉണ്ടെന്നാണ് പറയുന്നത്. മതിയായ തെളിവുണ്ടെങ്കില്‍ ബിജു രമേശ് ഹാജരാക്കട്ടെ. അപ്പോള്‍ പറയാം മാണി രാജിവെക്കേണ്ടതുണ്ടോയെന്ന്. കള്ളുക്കച്ചവടക്കാരന്റെ ആരോപണങ്ങള്‍ക്കു പിന്നാലെ നടക്കരുതെന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
Comments