ന്യൂഡല്‍ഹി: ഹൈകോടതിയിലെ ന്യായാധിപന്മാക്കെതിരെ ശുംഭന് പരാമര്‍ശം നടത്തിയ എം.വി ജയരാജന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
. ജയരാജന്‍െറ പരാമര്‍ശം ജുഡീഷ്യറിയെ അപമാനിക്കുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ജയരാജന് പ്രസംഗിച്ചതെന്നും കോടതി പറഞ്ഞു. പ്രസ്താവനയെ തുടര്‍ന്ന് കോടതിയലക്ഷ്യ കേസില്‍ ആറ് മാസം ശിക്ഷ വിധിച്ച ഹൈകോടതി നടപടിക്കെതിരെ ജയരാജന് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. അപ്പീല്‍ വിധി പറയാന്‍ മാറ്റിവെച്ചു.
ഒരു ഘട്ടത്തില്‍ പോലും കോടതിക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനോ ക്ഷമാപണം നടത്താനോ ജയരാജന് തയാറായില്ല. ഹൈകോടതി ഉത്തരവ് ലംഘിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നതായിരുന്നു ജയരാജന്‍െറ പ്രസംഗമെന്നും ജസ്റ്റിസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
എന്നാല്‍ വിധിന്യായത്തെയാണ്, ജഡ്ജിമാരെയല്ല വിമര്‍ശിച്ചതെന്ന് ജയരാജന് കോടതിയില്‍ വാദിച്ചു. വിവാദം മാധ്യമ സൃഷ്ടിയാണ്. കോടതിയെ കുറിച്ച് പറഞ്ഞ നല്ല കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ജയരാജന് കോടതിയെ അറിയിച്ചു.
Comments