ബാര്‍കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം മാണിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ബജറ്റവതരണ വിഷയത്തിലാണ് അദ്ദേഹം മാണിയെ പിന്തുണച്ച് സംസാരിച്ചത്. ബജറ്റവതരണം മുഖ്യമന്ത്രി നടത്തണമെന്ന് ചിലര്‍ ആവശ്യപ്പട്ടതായി മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ബജറ്റ് ആര് അവതരിപ്പിക്കണം എന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.
മാണിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി തീരുമാനം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വ്യക്തമാക്കും. അതുവരെ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ വക്താക്കളോ നേതാക്കളോ പരസ്യ പ്രസ്താവന നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments