ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി 27ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പ്രതിഷേധങ്ങളുടെ ഭാഗമായി 23, 24 തീയതികളില്‍ എല്ലാ പഞ്ചായത്തുകളിലും പന്തംകൊളുത്തി പ്രകടനങ്ങള്‍ നടത്തും. ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനും തിരുവനന്തപുരത്ത് നടന്ന ബി.ജെ.പി നേതൃയോഗത്തില്‍ തീരുമാനിച്ചു.
Comments