കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ പരിഹസിച്ച് ആര്.ബാലകൃഷ്ണപിള്ള. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനാണ് താന്‍ എന്നാണ് മുഖപ്രസംഗത്തില്‍ ആക്ഷേപിച്ചിരിക്കുന്നത്. ഇരിക്കുന്ന കൊമ്പ് ഉണ്ടാക്കിയവനാണ് താന്‍. അതുകൊണ്ട് ആ കൊമ്പ് മുറിക്കാനും അധികാരമുണ്ടെന്ന് പിള്ള പ്രതികരിച്ചു.
രണ്ടാഴ്ച മുമ്പ് ഗണേഷ്കുമാറിനെ അധിക്ഷേപിച്ച് എഴുതിയ വീക്ഷണം ഇപ്പോള്‍ പ്രകീര്‍ത്തിച്ചിരിക്കുന്നു. ഗണേഷ്കുമാറിന്റെ അത്രയും രാഷ്ട്രീയ പക്വത തനിക്കില്ലെന്നാണ് പറയുന്നത്. മകന് നന്നായി എന്നുകേള്ക്കുന്നതില് അച്ഛനെന്ന നിലയില്‍ അഭിമാനമുണ്ട്. അഴിമതി ആരോപണമുണ്ടായപ്പോള്‍ രാജിവെച്ച് പുറത്തുപോയതാണ് താനും ആന്്റണിയുമെല്ലാം. ബജറ്റ് അവതരിപ്പിക്കണോയെന്ന് കെ.എം മാണിക്ക് തീരുമാനിക്കാം. അതിനുള്ള ധാര്‍മ്മികത മാണിക്കുണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ടതാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Comments