അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നായ്ക്കര്‍പ്പാടി സ്വദേശികളായ പട്ടിമാളം ഊരിലെ സെല്‍വി-ഉദയകുമാര്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ഇവരുടെ തന്നെ മകള്‍ ചൊവ്വാഴ്ച മരിച്ചിരുന്നു. ഇവര്‍ ഇരട്ടക്കുട്ടികളയിരുന്നു.
കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം നടന്നത്. പെണ്‍കുട്ടിക്ക് 700 ഗ്രാമും ആണ്‍കുട്ടിക്ക് 1.200 കിലോഗ്രാമും മാത്രമേ തൂക്കം ഉണ്ടായിരുന്നുള്ളൂ. 2015ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ ശിശുമരണമായിരുന്നു ചൊവ്വാഴ്ചത്തേത്. 2014ല്‍ 19 ശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചത്.
Comments