എന്‍. ശ്രീനിവാസനെ ബിസിസിഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു സുപ്രീംകോടതി വിലക്കി. ആറാഴ്ചയ്ക്കകം ബിസിസിഐ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ശ്രീനിവാസന് ബിസിസിഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാന്നു കോടതി ഉത്തരവ്. ശ്രീനിവാസനു ഭിന്ന താത്പര്യങ്ങളുണ്ടെന്നും അതിനാലാണു ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ബിസിസിഐ അംഗങ്ങള്‍ക്ക് ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ കഴിഞ്ഞതെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍, ഐപിഎല്‍ കോഴക്കേസില്‍ കോടതി ശ്രീനിവാസന് ക്ലീന്‍ ചിറ്റ് നല്കി. ശ്രീനിവാസന്റെ അറിവോടെയല്ല കോഴയിടപാടുകള്‍ നടന്നതെന്നും വാതുവയ്പുകാരെ സംരക്ഷിക്കാന്‍ അദ്ദേഹം എന്തെങ്കിലും ചെയ്തതായി തെളിവില്ലെന്നും ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.ബിസിസിഐ രാജ്യത്തെ നിയമവ്യവസ്ഥയ്ക്കു വിധേയമാണെന്നും കഴിഞ്ഞ സര്‍ക്കാരുകള്‍ക്കു ബിസിസിഐയെ നിയന്ത്രിക്കുന്നതില്‍ പിഴവു പറ്റിയെന്നും കോടതി നിരീക്ഷിച്ചു.
Comments