ഒബാമ ഡല്‍ഹിയില്‍ എത്തുന്നതിന് തലേന്ന് ഇടതുപാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. പരമാധികാര റിപ്പബ്ളിക്കായ ഇന്ത്യയുടെ കരുത്ത് പ്രകടമാക്കുന്നതാണ് റിപ്പബ്ളിക്ദിന പരേഡ്. പല രാഷ്ട്രങ്ങളുടെയും പരമാധികാരം കവരുകയും അധിനിവേശം നടത്തുകയും ചെയ്യുന്ന അമേരിക്കയുടെ ഭരണത്തലവനെ അതില്‍ മുഖ്യാതിഥിയാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി.
ജനാധിപത്യ സംരക്ഷണത്തിനെന്ന പേരില്‍ യുദ്ധം നടത്തുകയാണ് അമേരിക്ക പലേടത്തും ചെയ്യുന്നത്. ഇതിനിടയില്‍ അമേരിക്കയുമായി ചങ്ങാത്തം വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ളോക്, ആര്.എസ്.പി, സി.പി.ഐ-എം.എല്‍ (ലിബറേഷന്‍), എസ്.യു.സി.ഐ-സി എന്നീ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. ഒബാമയെ അതിഥിയാക്കിയത് ഇന്ത്യക്കും സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും അപമാനമാണെന്ന് ഫോര്‍വേഡ് ബ്ളോക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments