മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ജനതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നയങ്ങളെ കോടതി വിധി ദുര്ബലമാക്കുന്നതായി കുറ്റപ്പെടുത്തിയ സുധീരന് ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും പറഞ്ഞു. കോടതിയെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ ഈ വിധി ജനതാത്പര്യത്തിന് എതിരാണെന്നും സുധീരന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനസര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ സുപ്രീം കോടതി രൂക്ഷവിമര്‍ശമുയര്‍ത്തിയത്. കേരളത്തില്‍ വളരെ വിചിത്രമായ സംഭവങ്ങളാണ് നടക്കുന്നതെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു. എന്തുതരം മദ്യനയമാണിതെന്ന് ചോദിച്ച കോടതി പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതിയുടെ ഇടക്കാലവിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ബെഞ്ച് തള്ളിയിരുന്നു.
Comments