മുംബൈ: ചില മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ചില നിര്‍ണായക ഘട്ടത്തില്‍ രാജ്യസുരക്ഷ സന്ധി ചെയ്തുവെന്നും പരീക്കര്‍ പറഞ്ഞു.വിവരങ്ങള്‍ ലഭിക്കാന്‍ ആഴത്തിലുള്ള ആസ്തികള്‍ സൃഷ്ടിക്കേണ്ടതുണ്ട്. 20-30 വര്‍ഷത്തെ ബന്ധത്തിലാണ് ഇത്തരം ആസ്തികള്‍ സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചില മുന്‍ പ്രധാനമന്ത്രിമാര്‍ ഇത്തരം ആസ്തികള്‍ക്കു മേല്‍ സന്ധി ചെയ്തു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല.പാകിസ്താനില്‍ നിന്നെത്തിയ ബോട്ടിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ല.
Comments