തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാരസ്ഥാനങ്ങള്ക്കെതിരെ സംസ്ഥാന നികുതി വകുപ്പിന്‍െറ നടപടി ആരംഭിച്ചു. ഇതുപ്രകാരം ഓണ്‍ലൈന്‍ വമ്പന്മാരായ ഫ്ളിപ്കാര്‍ട്ടിന് 47.15 കോടി രൂപയും ജാബോങ്ങിന് 3.89 കോടി രൂപയും പിഴ ചുമത്തി. സംസ്ഥാന സര്‍ക്കാറിന്‍െറ നിയമപ്രകാരമുള്ള നികുതി നല്‍കിയില്ല എന്ന് കാണിച്ചാണ് തിരുവനന്തപുരം വാണിജ്യ നികുതി ഇന്റലിജന്‍സ് രണ്ട് കമ്പനികള്‍ക്കുമെതിരെ നടപടിയെടുത്തിരിക്കുന്നത്. ബാക്കിയുള്ള കമ്പനികളുടെ കണക്ക് പരിശോധിച്ച ശേഷം പിഴ തീരുമാനിക്കും.
പിഴ ചുമത്തിയതിനെതിരെ ഓണ്‍ലൈന്‍ കമ്പനികള്‍ നിയമനടപടികളുമായി മുന്നോട്ടുപോയേക്കും. സര്‍ക്കാറുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ വ്യാപാരം നിലച്ചിരുന്നു. പിന്നീടിത് പുനഃസ്ഥാപിക്കുകയായിരുന്നു.
Comments