ചില മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീഖറുടെ പ്രസ്താവന ഐ.കെ ഗുജറാളിനെ ഉദ്ദേശിച്ചെന്ന് റിപ്പോര്‍ട്ട്. അയല്‍രാജ്യങ്ങളിലെ ഇന്ത്യയുടെ ഇന്റലിജന്‍സ് ശൃംഖലകള്‍ നശിപ്പിച്ചതിനെയാണ് പരീഖര്‍ ഉദ്ദേശിച്ചതെന്ന് ചില ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. വിദേശനയത്തിലെ ഗുജറാള്‍ സിദ്ദാന്തത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. 1997-98 കാലത്ത് ഐക്യമുന്നണി സര്‍ക്കാരിന്റെ അവസാനകാലത്താണ് ഗുജറാള്‍ പ്രധാനമന്ത്രിയായത്.
ഗുജറാത്ത് തീരത്ത് തീവ്രവാദികളുമായെത്തിയ പാക് ബോട്ട് തകര്‍ത്ത സംഭവത്തെക്കുറിച്ച് സംസാരിക്കവെയാണ് ചില മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് മനോഹര്‍ പരീഖര്‍ ആരോപിച്ചത്.
Comments