ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ അദ്ദേഹത്തിന്റെ രാജി അനിവാര്യമാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജ്. മാണിയെ ചോദ്യം ചെയ്യുന്നത് അപമാനകരമാണ്. പിന്നീട് പാര്‍ട്ടി ചെയര്മാന് സ്ഥാനത്ത് തുടരാനാകാത്ത സാഹചര്യം വരും. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ജീവരും നിരാശരും ആയി മാറി നില്‍ക്കുകയാണ്. അണികളുടെ മനോവീര്യം തകരാതിരിക്കുന്നതിനാണ് താന്‍ ശ്രമിക്കുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
മന്ത്രിയാകാന്‍ തനിക്ക് ആഗ്രഹമില്ല. മന്ത്രി സ്ഥാനത്തെക്കുറിച്ച് വഴക്കിനില്ലെന്നും അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കെ.എം. മാണിയുടെ രാജിയെക്കുറിച്ച് പാര്‍ട്ടി ചിന്തിക്കുന്നേയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് നടത്തുന്ന പ്രസ്താവനകളോട് യോജിപ്പില്ലെന്നും പാര്‍ട്ടി അറിയിച്ചു.
Comments