ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ അരവിന്ദ് കെജ്രിവാളിനും കിരണ്‍ ബേദിക്കും അണ്ണാ ഹസാരെയുടെ പിന്തുണ. ഇവരില്‍ ആരു മുഖ്യമന്ത്രിയായാലും തനിക്ക് സന്തോഷമെയുള്ളുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു. കിരണ്‍ ബേദി ബി.ജെ.പിയുടേയും കെജ്രിവാള് ആം ആദ്മിയുടേയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളാണ്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധ നേടിയാണ് ഇരുവരും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നതും പിന്നീട് രാഷ്ട്രീയത്തിലെ ത്തുന്നതും. ഹസാരെ ഇവരില്‍ ആരെ പിന്തുണക്കുമെന്ന ചോദ്യങ്ങള്‍ക്കിടെയാണ് ഇരുവരേയും പിന്തുണച്ച് ഹസാരെ രംഗത്തത്തെിയിരിക്കുന്നത്.
Comments