തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതിയായ മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മാണിക്കെതിരെ മറ്റ് പ്രക്ഷോഭങ്ങളും ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്. ബാര്‍ കോഴക്കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു. മാഹിയില്‍ ഹര്‍ത്താല്‍ ഉണ്ടാവില്ല.
Comments