ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാം നെറ്റ് വര്‍ക്കും 45 മിനിറ്റ് നേരത്തേക്ക് നിലച്ചത് ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടല്ലെന്ന് സ്ഥിരീകരണം. ചൊവ്വാഴ്ച 11.50 മുതലാണ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചുപോയത്. യു.എസ്,ആസ്ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ നെറ്റ് വര്‍ക്ക് പൂര്‍ണമായും നിലക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം നെറ്റ് വര്‍ക്കും ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല.
എന്നാല്‍ ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും ഹാക്ക് ചെയ്തതാണെന്ന അവകാശവാദവുമായി ലിസാര്‍ഡ് സ്ക്വാഡ് എന്ന ഹാക്കേഴ്സ് രംഗത്തത്തെി. ഫേസ്ബുക്ക് പണിമുടക്കിയതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന് ലിസാര്‍ഡ് സ്ക്വാഡ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
അതേസമയം ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടില്ലെന്നും നെറ്റ് വര്‍ക്കിലെ സംവിധാന രീതിയില്‍ മാറ്റം വരുത്തിയപ്പോഴുണ്ടായ പ്രശ്നമാണെന്നും അധികൃതര്‍ അറിയിച്ചു. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നൂറു ശതമാനം പൂര്‍ണതയോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments