ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടെ വക്കീല്‍ നോട്ടീസ്. ബേദിയുടെ ചിത്രം അനുവാദമില്ലാതെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതിനെതിരെയാണ് നോട്ടീസ്.
ഡല്‍ഹിയിലെ ഓട്ടോറിക്ഷകളില്‍ എ.എ.പി കിരണ്‍ ബേദിയുടെ ചിത്രം ഉള്‍പ്പെടുന്ന പോസ്റ്ററുകള്‍ പതിച്ചിരുന്നു. മുഖ്യമന്ത്രിയായി കെജ് രിവാളിനെ വേണോ ബേദിയെ വേണോ എന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളിലാണ് കെജ് രിവാളിനൊപ്പം ബേദിയുടെയും ചിത്രം ഉപയോഗിച്ചിരിക്കുന്നത്. കെജ് രിവാളിന്റെ ചിത്രത്തിന് താഴെ വിശ്വസ്തന് എന്നും ബേദിയുടെ ചിത്രത്തിന് താഴെ അവസരവാദി എന്നും എഴുതിയിട്ടുണ്ടായിരുന്നു.
Comments