ബാര്‍ കോഴ വിവാദവും പിള്ള ഗ്രൂപ്പിന്‍െറ മുന്നണിയിലെ ഭാവിയും ചര്‍ച്ചചെയ്യാന്‍ നിര്‍ണായക യു.ഡി.എഫ് യോഗം ബുധനാഴ്ച തലസ്ഥാനത്ത് ചേരും. വൈകീട്ട് 6.30ന് ക്ളിഫ്ഹൗസിലാണ് യോഗം. മുന്നണിയോഗത്തിന് ശേഷം രാത്രി കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാരസമിതി യോഗവും ചേരുന്നുണ്ട്. മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴ വിവാദവും ഇതുമായി ബന്ധപ്പെട്ട് ഘടകകക്ഷി നേതാവ് ആര്. ബാലകൃഷ്ണപിള്ളയുടെ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് യോഗം.
Comments