ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ്ങിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സുനന്ദയുടെ ദുരൂഹ മരണത്തിനുശേഷം അമര്‍സിങ് നടത്തിയ പ്രസ്താവനയാണ് ചോദ്യം ചെയ്യാന്‍ കാരണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് സുനന്ദ തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു അമര്‍സിങ്ങിന്റെ പ്രസ്താവന.
Comments