തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രി കെ.എം മാണിക്ക് പണം നല്കാന് താന്‍ പോയിട്ടില്ലെന്ന് ബാറുടമ ജോണ്‍ കല്ലാട്ട്. വിജിലന്‍സിന് മൊഴി നല്കിയ ശേഷം മാധ്യമങ്ങളോടാണ് ജോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിജിലന്‍സിന് മുന്നില്‍ മൊഴി മാറ്റാന്‍ ജോസ് കെ. മാണി തന്നെ ബന്ധപ്പെട്ടിട്ടില്ല. ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖയിലുള്ള കാര്യങ്ങള്‍ തെറ്റാണെന്നും ജോണ്‍ കല്ലാട്ട് പറഞ്ഞു.
ബാറുടമകളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ നടന്ന സംസാരത്തിന്‍െറ ശബ്ദരേഖയില്‍ ജോണ്‍ കല്ലാട്ടിനെ ജോസ് കെ. മാണി വിളിച്ചതിന് തെളിവുണ്ടെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ബിജു രമേശ് കഴിഞ്ഞയാഴ്ച നല്കിയ ശബ്ദരേഖ പരിശോധിച്ച് പത്ത് പേര്‍ക്ക് വിജിലന്‍സ് നോട്ടീസ് അയച്ചിരുന്നു.
Comments