ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെ വീണ്ടും വാര്‍ത്തയില്‍ ഇടം നേടി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. എ.എ.പിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയ ഷാസിയ ഇല്‍മി, ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയേക്കാള്‍ സുന്ദരിയാണെന്നാണ് കട്ജുവിന്െ പോസ്റ്റ്. തന്‍െറ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് കട്ജുവിന്‍െറ അഭിപ്രായം. 'ഷാസിയയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ വിജയം സുനിശ്ചിതമാണ്. ക്രൊയേഷ്യയിലേതുപോലെ സൗന്ദര്യമുള്ളവര്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്യുക. സാധാരണഗതിയില്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഞാന്‍ പോലും (ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളെയും വഞ്ചകരായി കാണുന്നതുകൊണ്ടാണ് വോട്ടുചെയ്യാത്തത്) ഷാസിയ ഇല്‍മിക്ക് വോട്ടുചെയ്യും' -കട്ജു പറഞ്ഞു.
പോസ്റ്റ് വിവാദമായപ്പോള്‍ വിശദീകരണവുമായി കട്ജു രംഗത്തെത്തി. അത് വെറും തമാശയാണെന്നും തമാശ ആസ്വദിക്കാനുള്ള കഴിവ് വിമര്‍ശകര്‍ ഉണ്ടാക്കിയെടുക്കണമെന്നും കട്ജു പറഞ്ഞു. വിഷയം കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് കട്ജു വീണ്ടും പ്രത്യക്ഷപ്പെട്ടു. 'തന്നെപ്പോലെ വയസ്സായ ഒരാള്‍ക്ക് ഒരു യുവതിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്നതില്‍ എന്താണ് തെറ്റ്? ഒരു പൂവ് ഇഷ്ടപ്പെട്ടാല്‍ ആ പൂവിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് ഞാന്‍ ചെയ്യുക. പുവ് പറിച്ചെടുക്കാന്‍ ശ്രമിക്കാറില്ല. പൂന്തോട്ടത്തില്‍ അതിക്രമിച്ചുകയറാതെ അതിന്റെ ഭംഗി അസ്വദിക്കുക മാത്രമേ ഞാന്‍ ചെയ്യാറുള്ളൂ. അതുപോലെത്തന്നെ ഞാനൊരു സുന്ദരിയെ പുകഴ്ത്തുന്നുണ്ടെങ്കില് അവരുമായി അപമര്യാദയായി പെരുമാറില്ല. അവരുടെ അടുത്ത് സ്വാതന്ത്ര്യം എടുക്കില്ല' -കട്ജു വ്യക്തമാക്കി.
നേരത്തെ ബോളിവുഡ് നടി കത്രീന കൈഫ് ഇന്ത്യന്‍ പ്രസിഡന്റാവണമെന്ന കട്ജുവിന്‍െറ ട്വീറ്റ് വിവാദമായിരുന്നു.
Comments