നൈജീരിയയിലെ ഗോംബെ നഗരത്തില്‍ ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ രണ്ട് ചാവേര്‍ ബോംബ് സ്ഫോടനങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ സൈനിക ചെക്ക് പോസ്റ്റിലും ചന്തയിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്. ചെക്ക് പോസ്റ്റില്‍ നടന്ന സ്ഫോടനത്തില്‍ ഒരു സൈനികനടക്കം മൂന്നുപേരും ചന്തയിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേരുമാണ് മരിച്ചത്.
നൈജീരിയന്‍ സൈന്യം തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി തുടങ്ങിയതിന് പിന്നാലെയാണ് സ്ഫോടനങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം സൈന്യം നടത്തിയ റെയ്ഡിനിടെ തീവ്രവാദികള്‍ സൂക്ഷിച്ചിരുന്ന വന്‍ ആയുധശേഖരം ബോണോ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് പിടിച്ചെടുത്തിരുന്നു.
Comments