ദേശീയ ഗെയിംസ് അക്രഡിറ്റേഷന് കമ്മിറ്റി ചെയര്മാന് സ്ഥാനത്തു നിന്ന് കെ. മുരളീധരന് എം.എല്‍.എ രാജിവെക്കില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അദ്ദേഹത്തെ രാജിയില്‍ നിന്ന് പിന്തിരിപ്പിച്ചത്. ഗെയിംസിന്റെ നടത്തിപ്പില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു കെ. മുരളീധരന് രാജിക്കൊരുങ്ങിയത്. എന്നാല്‍ പരാതികള്‍ ഗെയിംസിന് ശേഷം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി, മുരളീധരന് ഉറപ്പ് നല്കി.
നേരത്തെ എം.എല്‍.എമാരായ കെ. ബി. ഗണേഷ് കുമാര്‍, പാലോട് രവി എന്നിവര്‍ ഗെയിംസിലെ വിവിധ കമ്മിറ്റികളില്‍ നിന്ന് രാജിവെച്ചിരുന്നു.
Comments