ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ പ്രാഥമിക അന്വേഷണം തുടരാമെന്നു ലോകായുക്ത. മാണിക്കെതിരായ ആരോപണം പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, കേസില്‍ വിജിലന്‍സ് തയ്യാറാക്കിയ ക്വിക് വെരിഫിക്കേഷന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനും അന്വേഷണ ഉദ്യോഗസ്ഥന് എസ്പി: ആര്. സുകേശനും നോട്ടീസയച്ചു.
വിജിലന്‍സ് സമര്‍പ്പിക്കുന്ന ക്വിക് വെരിഫിക്കേഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. അതു പരിശോധിച്ചാല്‍ മാത്രമേ സ്വന്തം നിലയില്‍ ലോകായുക്ത ഏതുതരം അന്വേഷണം നടത്തണമെന്നും ആരുടെയെല്ലാം മൊഴി രേഖപ്പെടുത്തണമെന്നും തീരുമാനിക്കുകയുള്ളൂവെന്ന് ലോകായുക്ത ജസ്റ്റീസ് പയസ്.സി.കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റീസ് കെ.പി.ബാലചന്ദ്രന് എന്നിവര്‍ വ്യക്തമാക്കി.
Comments