തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ അവതരിപ്പിച്ച ലാലിസം സംഗീത പരിപാടിക്കായി വാങ്ങിയ മുഴുവന്‍ തുകയും സര്‍ക്കാറിന് തിരിച്ചു നല്‍കുമെന്ന് മോഹന്‍ലാല്‍. ഇതു സംബന്ധിച്ച് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മോഹന്‍ലാല്‍ ഇ-മെയില്‍ സന്ദേശം അയച്ചു. മാധ്യമങ്ങള്‍ക്കും അദ്ദേഹം ഇ-മെയിലിന്‍െറ കോപ്പി അയച്ചിട്ടുണ്ട്. പലയിനങ്ങളിലായി കൈപറ്റിയ ഒരു കോടി 60 ലക്ഷം രൂപ സര്‍ക്കാറിന് ലാല്‍ തിരിച്ചു നല്‍കും.
സര്‍ക്കാര്‍ ആസൂത്രണം ചെയ്ത വലിയൊരു സംഗീത പരിപാടി നടക്കാതെ പോയപ്പോള്‍ അധികൃതര്‍ തന്നെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ചാണ് താന്‍ ദേശീയ ഗെയിംസിന്റെ ഭാഗമായത്. ലാലിസം എന്ന ബാന്‍ഡ് വലിയൊരു വേദിയില്‍ അരങ്ങേറണമെന്ന തന്‍െറ ആഗ്രഹവും ഇതിലൂടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചു. ലാലിസവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ തന്നെ വേദനിപ്പിച്ചതായും ലാല്‍ പറഞ്ഞു.
വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും രാത്രി ചര്‍ച്ചയിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നും ലാല്‍ അഭ്യര്‍ത്ഥിച്ചു
Comments