കാഞ്ഞങ്ങാട്: പാമോലിന്‍ കേസില്‍ സുപ്രീംകോടതിക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. എങ്കില്‍ അതു നീക്കാന്‍ ശ്രമിക്കും. കേസില്‍ ആവശ്യമെങ്കില്‍ തന്‍െറ അഭിഭാഷകനെ മാറ്റും. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തെറ്റുകാരനാണെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരാമര്‍ശിച്ചിരുന്നു. ഇക്കാര്യം കോടതിയെ ബോധിപ്പിക്കാനാണ് ശ്രമിച്ചത്. അതിനെ കോടതി തെറ്റിദ്ധരിച്ചതാകാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ അത് തിരുത്താനുള്ള ശ്രമം നടത്തും. അതിന് ആവശ്യമെങ്കില്‍ പുതിയ അഭിഭാഷകനെ നിയോഗിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. സുപ്രീംകോടതി പരാമര്‍ശവുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായി സംസാരിക്കാതെ കൂടുതല്‍ പറയാന്‍ കഴിയില്ല. സുപ്രീംകോടതി പരാമര്‍ശം തന്‍െറ അഴിമതിവിരുദ്ധ പോരാട്ടത്തിന് തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments