തിരുവനന്തപുരം: ദേശീയ ഗെയിംസിലെ പരിപാടികളെക്കുറിച്ച് കടുത്ത വിമര്‍ശനവുമായി മേള വിദ്വാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി രംഗത്ത്. ലാലിസം അവതരിപ്പിക്കാന്‍ രണ്ടു കോടി രൂപ നല്‍കിയത് വെറുതെയാണെന്നും ഈ തുക തനിക്ക് തന്നിരുന്നെങ്കില്‍ ലാലിസത്തേക്കാള് മികച്ച പരിപാടി അവതരിപ്പിക്കുമായിരുന്നുവെന്നും മട്ടന്നൂര്‍ പറഞ്ഞു. ദേശീയ ഗെയിംസിന്‍െറ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ചതില്‍ തന്‍െറ പരിപാടി ഒഴികെ മറ്റെല്ലാം റെക്കോഡ് പരിപാടികളായിരുന്നു. കേരളത്തിലെ വാദ്യകലകള്‍ പോലും റെക്കോഡ് ചെയ്ത് അവതരിപ്പിച്ചത് നിരാശനാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Comments