പയ്യാവൂര്‍ അക്ഷയകേന്ദ്രം ഡയറക്ടര്‍ മേരി ജോണിന്റെ വീട്ടില്‍നിന്ന് കാറും ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കവര്‍ച്ചചെയ്ത സംഭവത്തില്‍ ശ്രീകണ്ഠപുരത്തെ രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ പിടിയിലായി. കുന്താപുരത്തുവെച്ചാണ് ഇവരെ പിടികൂടിയത്.
കവര്‍ച്ചയ്ക്കുശേഷം കര്‍ണാടകയിലേക്ക് കടന്ന ഇവരെ മൊബൈല്‍ഫോണ്‍ ടവര്‍ െലാക്കേഷന്‍ തിരിച്ചറിഞ്ഞ് പോലീസ് പിടികൂടുകയാണുണ്ടായത്. ശ്രീകണ്ഠപുരം എസ്.ഐ. സി.എച്ച്.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരുന്നു. കാറും ലാപ്ടോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
Comments