പാകിസ്താനിലെ കറാച്ചിയില്‍ സ്കൂളിന് സമീപം ഗ്രനേഡ് ആക്രമണം. ആര്‍ക്കും പരിക്കേറ്റില്ല. സ്കൂള്‍ അവധിയായിരുന്നതിനാല്‍ കുട്ടികളും അധ്യാപകരുമില്ലായിരുന്നു. ഇതാണ് വന്‍ദുരന്തം ഒഴിവാക്കിയത്. മോട്ടോര്‍സൈക്കിളില്‍ വന്ന രണ്ടുപേരാണ് ഗ്രനേഡെറിഞ്ഞത്.
സ്കൂളിന്റെ ഇടനാഴിയിലാണ് ആക്രമണം നടന്നതെന്ന് ഡാണ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സ്ഥിരീകരിച്ചിട്ടില്ല. പെഷവാര്‍ ആക്രമണത്തെ തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്ത് അവധിക്കാലം ദീര്‍ഘിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ഇന്ന് കുട്ടികളില്ലാതിരുന്നത്.
Comments