തീവ്രവാദി ആക്രമണങ്ങളിലും കലാപത്തിലും ഇറാഖില്‍ ജനവരിയില്‍ മാത്രം 1400 പേര് കൊല്ലപ്പെട്ടുവെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാരിക്. 2,240 പേര്‍ക്ക് പരിക്കേറ്റു.2014 ജൂണിന് ശേഷം ഇറാഖിലെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. ഏറ്റവും കൂടുതല്‍ പേര് മരിച്ചത് ബാഗ്ദാദിലാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവം വലിയഭീഷണിയാണ്. മൊസൂള്‍ പൂര്‍ണമായും ഇപ്പോള്‍ ഭീകരര്‍ കീഴടക്കിക്കഴിഞ്ഞു.
2014-ല്‍ കൊല്ലപ്പെട്ടത് 12,282 പേരാണ്. 23,126 പേര്‍ക്ക് പരിക്കേറ്റു. 2006-2007 ന് ശേഷം ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ടത് കഴിഞ്ഞവര്‍ഷമാണ്.
Comments