പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ദ്വൈമാസ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ, സി.ആര്.ആര് നിരക്കുകളില്‍ മാറ്റമില്ല. അതേസമയം സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ അര ശതമാനം കുറച്ചു.
നിലവില്‍ റിപ്പോ നിരക്ക് 7.75 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6.75 ശതമാനവുമാണ്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ഫണ്ടുകള്‍ക്ക് നല്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ. കാഷ് റിസര്‍വ് റേഷ്യോ (സി.ആര്.ആര്)നാല് ശതമാനത്തില്‍ നിലനിര്‍ത്തി.
Comments