യെമനില്‍ ബോട്ട് മുങ്ങി 35 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ മരിച്ചെന്ന് സംശയം. യെമന്‍ ന്യൂസ് ഏജന്‍സി സബയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മിയുന്‍ ദ്വീപിനും തുബാബ് തീരത്തിനുമിടയിലാണ് ബോട്ട് മുങ്ങിയത്. സൊമാലിയയില്‍ നിന്നും എത്യോപ്യയില്‍ നിന്നും ഉള്ള 49 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 14 പേരെ യെമന്റെ പെട്രോളിങ് ബോട്ട് രക്ഷപ്പെടുത്തി. യെമനിലേക്ക് ഇവരെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന ബോട്ടാണ് മുങ്ങിയത്.
Comments