ദേശീയ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ടെന്നീസില്‍ കേരളത്തിന് മെഡല്‍. കേരളത്തിന്റെ പുരുഷ ടീം വെങ്കലം നേടിയാണ് ചരിത്രത്തിന്റെ ഭാഗമായത്. സെമിയില്‍ തമിഴ്നാടിനോട് രണ്ട് സിംഗിള്‍സും തോറ്റതോടെയാണ് കേരളത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ആദ്യ സിംഗിള്‍സില്‍ റെയ്നോള്‍ഡ് തിമോത്തി ജീവന് നെടുഞ്ചൂഴിയനോടും രണ്ടാം സിംഗിള്‍സില്‍ ഹാദിന് സലിം ബാവ ദേശീയതാരം രാംകുമാറിനോടുമാണ് പരാജയപ്പെട്ടത്.
Comments