ന്യൂഡല്‍ഹി: തനിക്കെതിരെ ജയന്തി നടരാജന് ഉന്നയിച്ച ആരോപണങ്ങള്‍ക്കു പിന്നില്‍ നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജഹാംഗീര്‍പുരിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികള്‍ക്കു വേണ്ടിയാണ് താന്‍ പോരാടുന്നത്. എന്‍െറ അവസാന ശ്വാസംവരെ അവര്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരും. പരിസ്ഥിതിയെയും ആദിവാസികളെയും സംരക്ഷിക്കാനാണ് ജയന്തി നടരാജനോട് താന്‍ ആവശ്യപ്പെട്ടത്. അവരുടെ ആരോപണങ്ങളില്‍ ഭയപ്പെടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഒരാള്‍ക്ക് ഒറ്റക്ക് ഒരിക്കലും ഇന്ത്യയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നു താന്‍ പറയുന്നു. റിപ്പബ്ളിക് ദിനാഘോഷങ്ങളില്‍ 10 ലക്ഷം രൂപ വിലയുള്ള കോട്ടാണ് മോദി ധരിച്ചത്. അത് നിര്‍മിച്ചത് ഇന്ത്യയിലല്ല, മറിച്ച് യു.കെയിലാണ്. എന്നിട്ടദ്ദേഹം മെയ്ക് ഇന്‍ ഇന്ത്യയെപ്പറ്റി പറയുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് അഴിമതിയെപ്പറ്റിയും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അഴിമതി വിഷയത്തില്‍ മോദി ഒന്നും പറയുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
Comments