തിരുവനന്തപുരം: െഷെന്‍ ടോം ചാക്കോ അറസ്റ്റിലായ മയക്കുമരുന്നുകേസില്‍ ഫഹദ് ഫാസില്‍, സംവിധായകന് ആഷിക് അബു, ഭാര്യയും നടിയുമായ റിമാ കല്ലിങ്കല്‍ എന്നിവരില്‍നിന്ന് ഈ കേസില്‍ തെളിവെടുക്കാന്‍ പോലീസ് ഉന്നതതലയോഗം തീരുമാനിച്ചതായി മംഗളം പത്രം റിപ്പോര് ട്ട് ചെയ്തു. കൊച്ചയിലെ ഫ്ളാറ്റില്‍നിന്നാണു കഴിഞ്ഞ 31-ന് െഷെന്‍ ടോം ചാക്കോയേയും മോഡലുകളെയും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിനിടെ പിടികൂടിയത്. കൊക്കെയ്ന്‍ കേസിന്റെ അന്വേഷണച്ചുമതല എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ നിശാന്തിനിക്കാണ്. സിനിമാരംഗത്തെ പ്രമുഖരെ ചോദ്യംചെയ്യാന്അനുമതി തേടിക്കൊണ്ടുള്ളതായിരുന്നു തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്കു കൊച്ചി പോലീസ് കത്ത് അയച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments