ദേശീയ ഗെയിംസില്‍ അഴിമതിയും ധൂര്‍ത്തും നടന്നതായി ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇതിനായി ധൂര്‍ത്തടിച്ച പണം തിരിച്ചുനല്‍കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഗെയിംസ് സി.ഇ.ഒ. ജേക്കബ് പുന്നൂസും തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മോഹന്‍ലാലിനെ പഴി പറഞ്ഞ് രക്ഷപ്പെടാതെ അദ്ദേഹം കാണിച്ച മാതൃക പിന്തുടരാനാണ് മന്ത്രിയും കൂട്ടരും തയ്യാറാകേണ്ടത്. മോഹന്‍ലാല്‍ അവതരിപ്പിച്ച പരിപാടിയുടെ പോരായ്മ ചൂണ്ടിക്കാട്ടി മേളയിലുടനീളം സര്‍ക്കാര്‍ കാട്ടിയ അഴിമതിയും ധൂര്‍ത്തും ജനവഞ്ചനയും മറച്ചുെവയ്ക്കാനുള്ള ശ്രമം ജനങ്ങള്‍ അനുവദിക്കുകയില്ലെന്നും വി.എസ് പറഞ്ഞു.
Comments