വിഴിഞ്ഞത്തുനിന്ന് മാലിയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 2.45 ഓടെ കപ്പലില്‍ വെള്ളംകയറിത്തുടങ്ങി. കോസ്റ്റ് ഗാര്‍ഡും മറൈന്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. കപ്പലിലെ 11 ജീവനക്കാരില്‍ മിക്കവരും മലയാളികള്‍ ആണെന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും രക്ഷപെടുത്താന്‍ കഴിയുമെന്ന് മറൈന്‍ പോലീസ് അറിയിച്ചു. എന്നാല്‍, കപ്പല്‍ ഉപേക്ഷിച്ച് മറ്റ് ബോട്ടുകളില്‍ കയറാന്‍ ജീവനക്കാര്‍ തയ്യാറായിട്ടില്ല.
Comments