തിരുവനന്തപുരം: വൈകാരിക തീരുമാനങ്ങളും എടുത്തുചാട്ടവുമാണ് പലരെയും ജയിലില്‍ എത്തിക്കുന്നതെന്നും പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് മികച്ച സാമൂഹിക അന്തരീക്ഷം ഒരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കണമെന്നും അവരിലെ വ്യക്തിത്വം വികസിപ്പിക്കുന്ന കാര്യത്തില്‍ ജയിലുദ്യോഗസ്ഥര്‍ ശ്രദ്ധചെലുത്തണമെന്നും ചെന്നിത്തല പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ജയില്‍വകുപ്പും കനറാബാങ്കും സംയുക്തമായി നടപ്പാക്കുന്ന ‘പുനര്‍ജനി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിയുടെ ഭാഗമായുള്ള സീറോ ബാലന്‍സ് അക്കൗണ്ടാണ് തടവുകാര്‍ക്ക് ലഭ്യമാക്കുന്നത്. വീല്‍ചെയറില്‍ കഴിയുന്ന തടവുകാരനായ മുടവന്മുകള് സ്വദേശി മോഹനന്‍െറ കുടുംബത്തിന് പെട്ടിക്കട തുടങ്ങാന്‍ 10,000 രൂപയുടെ വായ്പ കനറാബാങ്ക് പൂജപ്പുര ശാഖയില്‍നിന്ന് ലഭ്യമാക്കി. ജയില്‍ദിനം ഇനി ജയില്ക്ഷേമദിനമായി ആചരിക്കണമെന്ന് മന്ത്രി പറഞ്ഞു.
Comments