തിരുവനന്തപുരം: സി.ബി.ഐ. ദേശീയ ഗെയിംസിലെ അഴിമതിയാരോപണങ്ങളെക്കുറിച്ച് പ്രാഥമികാന്വേഷണം തുടങ്ങി.സി.ബി.ഐ. ചെന്നൈ ഓഫീസ് ഐ.ജി.ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.കൊച്ചി യൂണിറ്റിലെ ആറംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ഗെയിംസ് കഴിഞ്ഞാല്‍ നടത്തിപ്പിലെ അപാകങ്ങള്‍ പലതും കണ്ടെത്താനാവില്ല. തെളിവുകള്‍ നശിക്കുന്നതിനുമുമ്പ് വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാനാണ് തീരുമാനം.സി.ബി.ഐ. കൊച്ചി യൂണിറ്റിലെ രണ്ടുപേര്‍ തിരുവനന്തപുരത്തെ ഗെയിംസ് സെക്രട്ടേറിയറ്റിലെത്തി വിവാദമായ കരാറുകളുടെ രേഖകള്‍ പരിശോധിച്ചു. ഇതിലെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വരുംദിവസങ്ങളിലും രേഖകള്‍ പരിശോധിക്കും. കോടികള്‍ ചെലവഴിച്ച് നവീകരിച്ച സ്റ്റേഡിയങ്ങളും സി.ബി.ഐ. പരിശോധിച്ചിട്ടുണ്ട്.50 പേജുള്ള വിശദമായ പരാതിയാണ് സി.ബി.ഐ.ക്ക് ലഭിച്ചത്.
Comments