വിഴിഞ്ഞം തീരത്തുനിന്ന് മാലിയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന്റെ എന്ജിന് റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വഴിയില്‍ വെച്ച് മുങ്ങി. കപ്പലിലുണ്ടായിരുന്ന ക്യാപ്ടനടക്കം 11 ജീവനക്കാരെ തീരസംരക്ഷണ സേനയും തീരദേശപോലീസും മറൈന്‍ എന്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി രാവിലെയോടെ കരക്കെത്തിച്ചു. മുങ്ങിക്കൊണ്ടിരുന്ന കപ്പലിലെ വെള്ളം മുഴുവനും പമ്പു ചെയ്ത് മാറ്റിയതിനുശേഷം വിഴിഞ്ഞം വാര്‍ഫിന് സമീപം നങ്കൂരമിട്ടിരിക്കുകയാണ്.
ക്യാപ്ടന് മുഹമ്മദ് ആദം, ചീഫ് എന്‍ജിനിയര്‍ ഹുസൈന് ബഷീര്‍, കപ്പലിലെ ജീവനക്കാരായ വി.എന്‍.ചൗധരി, സെല്‍വരാജ് ദിനേശ് കുമാര്‍, വിസ്കാസ് എയിന്‍, മഹീന്ദ്ര, മുഹമ്മദ് ഉബീസ്, എച്ച.പി. ജോഷി, അജയകുമാര്‍ കാജല്‍ ബോംബ്, ദേവകുമാര്‍, കെ.ഡി. ബങ്കര്‍ എന്നിവരെയാണ് കൂട്ടായ രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തിയത്.
Comments