കോര്‍പറേറ്റ് താല്പര്യങ്ങള് സംരക്ഷിക്കുന്ന മോദിയുടെ ഭരണരീതി ബ്രിട്ടീഷ് രാജിന് തുല്യമെന്ന് അണ്ണാ ഹസാരെ. തന്റെ ബ്ലോഗിലെ സന്ദേശത്തിലൂടെയാണ് ഹസാരെയുടെ പ്രതികരണം. ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരെ വഞ്ചിച്ചുവെന്ന് ബസാരെ കുറ്റപ്പെടുത്തുന്നു. ഇതു വഴി ഭൂമി കുത്തകകള്‍ക്ക് തീറെഴുതുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ' അഛെ ദിന്' (നല്ല നാളെ) എന്ന വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ജനങ്ങള്‍ വോട്ട് നല്‍കിയത്. എന്നാല്‍ നിരാശയാണ് ഫലം. ഇതാണ് നീതി ന്യായമെങ്കില്‍ ബ്രിട്ടീഷ് രാജുമായി എന്ത് വ്യത്യാസമാണ് മോദി സര്‍ക്കാറിനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Comments