കൊക്കെയ്ന്‍ കേസില്‍ തനിക്ക് പങ്കുണ്ടന്നാരോപിച്ച ദിനപത്രത്തിനും ലേഖകനുമെതിരെ നിയമ നടപടിക്ക് സംവിധായകന് ആശിഖ് അബു. തന്റെയും റീമ കല്ലിങ്കലിന്റെയും ഫഹദ് ഫാസിലിന്റെയും പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെയും മാധ്യമപ്രവര്‍ത്തകനെതിരെയും മാനനഷ്ടക്കേസ് നല്‍കുമെന്നും ആഷിക് അബു തന്റെ ഫെയ്സ് ബുക്ക് പേജില്‍ അറിയിച്ചു.
'മിണ്ടിയാല്‍ മാവോയിസ്റ്റ് അല്ലെങ്കില്‍ കൊക്കെയ്ന്‍' എന്ന തലക്കെട്ടിലാണ് ആഷിക് അബുവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. കൊക്കെയ്ന്‍ കേസില്‍ തന്റെയും റീമയുടെയും ഫഹദ് ഫാസിലിന്റെയും പേര് അനാവശ്യമായി വലിച്ചിഴച്ചതാണ്. ചില മാധ്യമവ്യഭിചാരികള് വ്യക്തി വിരോധം തീര്‍ക്കാനാണ് ഇത്തരം കഥകള്‍ മെനയുന്നതെന്ന് ആഷിക് അബു കുറ്റപ്പെടുത്തുന്നു.
വാര്‍ത്ത എഴുതിയ മാധ്യമപ്രവര്‍ത്തകനെതിരെയും പ്രസിദ്ധീകരിച്ച ദിനപ്പത്രത്തിനെതിരെയും മാനനഷ്ടക്കേസ് നല്‍കുമെന്നും കിട്ടുന്ന തുക നമ്പി നാരായണന് കൈമാറുമെന്നും ആഷിക് വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ നിയമപ്രകാരം തന്നെ ശിക്ഷിക്കപ്പെടും. കേസില്‍ ഏത് തരത്തിലുള്ള അന്വേഷണത്തിനും പരിശോധനകള്ക്കം തയ്യാറാണെന്ന് പറഞ്ഞാണ് ആഷിക് അബുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
Comments