തിരുവനന്തപുരം: ഗവര്‍ണര്‍ പി. സദാശിവം മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജിലെ റാഗിംഗുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെക്കുറിച്ച് വിശദീകരണം തേടി. കഴിഞ്ഞ ദിവസം റാംഗിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കോളജില്‍ ഏറ്റുമുട്ടിയിരുന്നു. സംഘടനത്തില്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഒറ്റപ്പാലം ചുനങ്ങാട് ചേക്കുമുസല്യാരകത്ത് മുഹമ്മദ് മുഹ്സിന്റെ (19) ഇടതു കണ്ണിനു ഗുരുതര പരുക്കേറ്റിരുന്നു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുഖേന കോളജ് അധികൃതരില്‍ നിന്നാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.
Comments