ദേശീയ ഗെയിംസിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ചാല്‍ കുടുങ്ങുന്ന ചിലരുണ്ടെന്നു കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അഴിമതിയെക്കുറിച്ച് അന്വേഷിച്ചാല്‍ കുടുങ്ങുന്ന ചിലരുണ്ട്. എന്നാല്‍, അവരുടെ പേര് താന്‍ പറയുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ദേശീയ ഗെയിംസിന്റെ തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. ഗണേഷ്കുമാര് മന്ത്രിയായിരുന്നപ്പോഴാണു തീരുമാനങ്ങള്‍ എടുത്തത്. ഒരു നയാപൈസപോലും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments